തൃശൂർ: ചലച്ചിത്രസംവിധായകനും നാടകപ്രവർത്തകനുമായിരുന്ന മോഹൻ രാഘവന്റെ സ്മരണാർഥം ഓഫ് സ്റ്റേജ് അന്നമനട നൽകുന്ന മികച്ച നവാഗത ചലച്ചിത്രസംവിധായകനുള്ള പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജെ. ശിവരഞ്ജിനിക്ക്.
സംവിധായകൻ ടി.വി. ചന്ദ്രൻ, ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്രനിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളായ സമിതിയാണു പുരസ്കാരം നിർണയിച്ചത്.
ഡിസംബറിൽ നടക്കുന്ന മോഹൻ രാഘവൻ അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.